ഇംഗ്ലണ്ടിന്റെ മെൽബേണിലെ വിജയം ലോട്ടറി- മൈക്കൽ വോൺ

Sports Correspondent

Stokes Eng England സ്റ്റോക്സ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ ആഷസിലെ ബോക്സിംഗ് ടെസ്റ്റ് വിജയം ലോട്ടറിയാണെന്ന് പറഞ്ഞ് മുന്‍ താരം മൈക്കൽ വോൺ. സിഡ്നിയിൽ നടകകുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ കനത്ത പരാജയം ഒഴിവാക്കിയില്ലെങ്കില്‍ ബ്രണ്ടന്‍ മക്കല്ലം – ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ടിന്റെ അവസാനം കാണേണ്ടി വരുമെന്ന മുന്നറിയിപ്പും താരം നൽകി.

ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങിയിരുന്നു. മെൽബേണിൽ ബൗളിംഗ് മേൽക്കൈയുണ്ടായിരുന്ന പിച്ചിൽ രണ്ട് ദിവസത്തിൽ ടെസ്റ്റ് അവസാനിച്ചപ്പോള്‍ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

2011ന് ശേഷം ഓസ്ട്രേലിയന്‍ മണ്ണിലെ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് വിജയം ആയിരുന്നു മെൽബേണിലെ. ശരിയായ ടെസ്റ്റ് മത്സരമായി മെൽബേണിലെ മത്സരം കണക്കാക്കാനാകില്ലെന്നും താന്‍ ഈ വിജയത്തെ ലോട്ടറിയായി മാത്രമാണ് കാണുന്നതെന്നുമാണ് വോൺ പറഞ്ഞത്.