റാഞ്ചി ടെസ്റ്റിന്റെ മൂന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 120/5 എന്ന നിലയിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 307 റൺസിൽ അവസാനിപ്പിച്ചപ്പോള്‍ ധ്രുവ് ജുറെൽ 90 റൺസ് നേടി വാലറ്റത്തിൽ പോരാടി നിൽക്കുകയായിരുന്നു. ഒപ്പം 28 റൺസുമായി കുൽദീപ് യാദവും മികച്ച ചെറുത്ത്നില്പാണുയര്‍ത്തിയത്.
എന്നാൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ കനത്ത തിരിച്ചടിയാണ് ഇന്ത്യയേല്പിച്ചത്. അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ 60 റൺസ് നേടി പൊരുതി നിന്ന സാക്ക് ക്രോളിയുടെ വിക്കറ്റ് കുൽദീപ് യാദവ് നേടി.
മത്സരം അവസാന സെഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ജോണി ബൈര്‍സ്റ്റോയും 30 റൺസ് നേടി നിൽക്കുമ്പോള്‍ അക്കൗണ്ട് തുറക്കാതെ ബെന്‍ ഫോക്സുമാണ് ക്രീസിലുള്ളത്. ടീമിന് 166 റൺസിന്റെ ലീഡാണുള്ളത്. ബെന്‍ സ്റ്റോക്സിനെ കുൽദീപ് യാദവ് ആണ് പുറത്താക്കിയത്.