ട്രെന്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റ് നേടി ഇന്ത്യ. ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 61/2 എന്ന നിലയിലാണ്. ആദ്യ ഓവറിൽ റോറി ബേൺസിനെ ജസ്പ്രീത് ബുംറ മടക്കിയയച്ചതിന് ശേഷം ഇംഗ്ലണ്ട് മികച്ച രീതിയിലാണ് മുന്നോട്ട് നീങ്ങിയത്.
രണ്ടാം വിക്കറ്റിൽ 42 റൺസ് നേടിയ സാക്ക് ക്രോളി – ഡൊമിനിക് സിബ്ലേ കൂട്ടുകെട്ടിനെ തകര്‍ത്ത് സിറാജാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. 27 റൺസ് നേടിയ ക്രോളിയെയാണ് സിറാജ് പുറത്താക്കിയത്.
ലഞ്ചിന് പിരിയുമ്പോള്‍ 18 റൺസുമായി ഡൊമിനിക്ക് സിബ്ലേയും 12 റൺസ് നേടി ജോ റൂട്ടുമാണ് ക്രീസിലുള്ളത്.