ഇന്ത്യന്‍ സര്‍ക്കാര്‍ ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ നല്‍കണമെന്നാണ് ബിസിസിഐയോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി ആവശ്യപ്പെട്ടത്.
കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും എഹ്സാന്‍ മാനി ഇത്തരം ആവശ്യം ഉന്നയിച്ചത് മോശം പെരുമാറ്റമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്. മാര്‍ച്ച് അവസാനത്തിനുള്ളില്‍ ഈ വിഷയത്തില്‍ ബിസിസിഐ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ വേദി മാറ്റത്തിനായി ഐസിസിയെ സമീപിക്കുമെന്നാണ് എഹ്സാന്‍ മാനി പറഞ്ഞത്.
ഈ ഉറപ്പ് നല്‍കാനാകില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് യുഎഇയിലേക്ക് മാറ്റണമെന്നാണ് എഹ്സാന്‍ മാനിയുടെ ആവശ്യം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി നല്ല ബന്ധമുള്ള മാനിയില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം അല്ല ബിസിസിഐ പ്രതീക്ഷിച്ചതെന്നും മാനിയുടെ പ്രതികരണം പക്വതയില്ലാത്തതാണെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.