ഇന്ത്യ പട്ടാളത്തൊപ്പിയണിഞ്ഞ് ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തിയ വിഷയത്തില്‍ നടപടി വേണമെന്ന പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ആവശ്യം മുന്‍ കാലത്ത് ഇത്തരം നിലപാടുകള്‍ സ്വീകരിച്ച താരങ്ങള്‍ക്കെതിരെയുള്ള ഐസിസി നടപടി ചൂണ്ടിക്കാണിച്ച് കൊണ്ടു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനിയാണ് മുമ്പ് ഇമ്രാന്‍ താഹിറിനെതിരെയും മോയിന്‍ അലിയ്ക്കെതിരെയും സമാനമായ കാര്യത്തില്‍ നടപടി എടുത്ത ചരിത്രം ചൂണ്ടിക്കാണിക്കുവാന്‍ ശ്രമിക്കുന്നത്.
2014ല്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ഐസിസി വിലക്കിയിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിന്റെ ആദ്യ രണ്ട് ദിവസം “സേവ് ഗാസ”, “ഫ്രീ പാലസ്തീന്‍” ആം ബാന്‍ഡുകള്‍ അണിഞ്ഞ് കളത്തിലിറങ്ങിയതിനു അന്നത്തെ മാച്ച് റഫറി ഡേവിഡ് ബൂണ്‍ താരത്തെ ഐസിസിയുടെ വേഷ നിയമാവലിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയിരുന്നു. അന്ന് ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിന്റെ നിലാപാട് രാഷ്ട്രീയപരമല്ലെന്നും മനുഷ്യത്വപരമായ സമീപനമാണെന്നും വാദിച്ചിരുന്നു.
സമാനമായ രീതിയില്‍ ശ്രീലങ്കയ്ക്കെതിരെ 2017ല്‍ ടി20 മത്സരത്തിനിടെ ഇമ്രാന്‍ താഹിറും ഐസിസിയുടെ നടപടി നിേരിട്ടു. അന്ന് അസേല ഗുണരത്നേയെ പുറത്താക്കിയ ശേഷം തന്റെ ജഴ്സി ഊരി പാക്കിസ്ഥാനി പോപ് ഐക്കണ്‍ ജുനൈദ് ജംഷേദിന്റെ ചിത്രം അടങ്ങിയ ടിഷര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. അന്ന് ഈ രണ്ട് സംഭവങ്ങളിലും ഐസിസി നടപടി എടുത്തുവെങ്കില്‍ ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്നാണ് എഹ്സാന്‍ മാനിയുടെ വാദം.