ഒക്ടോബർ 20 ന് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 ഐ കാണാൻ 20,000 കാണികളെ അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ചു. ഈഡൻ ഗാർഡനിൽ നടക്കുന്ന അവസാന ടി20 മത്സരത്തിനായി കൂടുതൽ ആരാധകരെ അനുവദിക്കും എന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആണ് പറഞ്ഞത്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അതിന്റെ അംഗങ്ങൾക്കും അനുബന്ധ യൂണിറ്റുകൾക്കും കോംപ്ലിമെന്ററി ടിക്കറ്റുകൾ ആയി മാത്രമേ ടിക്കറ്റുകൾ നൽകൂ. താരങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇതുവരെ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. ആദ്യ രണ്ട് ടി20കൾക്കും ആകെ 2000പേരെ വി ഐ പി ബോക്സിൽ പ്രവേശിപ്പിച്ചത് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഐ പി എല്ലിനേക്ക് കാണികളെ പൂർണ്ണമായും സ്റ്റേഡിയത്തിൽ എത്തിക്കാൻ ആണ് ബി സി സി ഐ ആലോചിക്കുന്നത്.