ലക്ഷ്യം 15 ഓവറിൽ 152 റൺസ്, ഇന്ത്യയ്ക്കെതിരെ വിജയവുമായി ദക്ഷിണാഫ്രിക്ക

Sports Correspondent

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യിൽ 5 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക. 19.3 ഓവറിൽ 180/7 എന്ന സ്കോറാണ് ഇന്ത്യ നേടിയതെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 15 ഓവറിൽ 152 റൺസാി പുനഃക്രമീകരിച്ചു.

India ഇന്ത്യ

2.5 ഓവറിൽ 41 റൺസാണ് ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. 16 റൺസ് നേടിയ മാത്യു ബ്രെറ്റ്സ്കേ റണ്ണൗട്ട് ആകുകയായിരുന്നു. 6 ഓവര്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 78/1 എന്ന നിലയിലായിരുന്നു.
രണ്ടാം വിക്കറ്റിൽ റീസ ഹെന്‍ഡ്രിക്സ് – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് 54 റൺസാണ് നേടിയത്.

17 പന്തിൽ 30 റൺസ് നേടിയ മാര്‍ക്രത്തെ പുറത്താക്കി മുകേഷ് കുമാര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത ഓവറിൽ റീസ ഹെന്‍ഡ്രിക്സിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 27 പന്തിൽ 49 റൺസാണ് താരം നേടിയത്.

17 റൺസ് നേടിയ മില്ലറെ മുകേഷ് കുമാര്‍ പുറത്താക്കുമ്പോള്‍ 13 പന്തിൽ 13 റൺസായിരുന്നു ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത്. ആന്‍ഡിലെ ഫെഹ്ലുക്വാേയും(4 പന്തിൽ പുറത്താകാതെ 10 റൺസും) ട്രിസ്റ്റന്‍ സ്റ്റബ്സും (14) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 13.5 ഓവറിൽ വിജയത്തിലേക്ക് നയിച്ചു.