മികച്ച ക്യാപ്റ്റൻസി റെക്കോർഡ് ഉണ്ടായിരുന്നിട്ടും റോവ്മാൻ പവലിനെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെ ഡ്വെയ്ൻ ബ്രാവോ ശക്തമായി വിമർശിച്ചു. ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കെതിരായ ശ്രദ്ധേയമായ പരമ്പര വിജയങ്ങളിലേക്ക് ടീമിനെ നയിച്ച പവലിന് പകരം മാർച്ച് 31 ന് ഷായ് ഹോപ്പിനെ ടി30 ക്യാപ്റ്റൻ ആയി വെസ്റ്റിൻഡീസ് നിയമിച്ചിരുന്നു.

“@windiescricket, കരീബിയൻ ജനതയ്ക്കും ക്രിക്കറ്റ് ലോകത്തിനും മുന്നിൽ കളിക്കാർക്കെതിരായ അനീതികൾ തുടരുന്നുവെന്ന് നിങ്ങൾ വീണ്ടും തെളിയിച്ചു! ഒരു മുൻ കളിക്കാരനും WI ക്രിക്കറ്റിന്റെ ആരാധകനും എന്ന നിലയിൽ, ഇത് എക്കാലത്തെയും മോശം തീരുമാനങ്ങളിൽ ഒന്നാണ്… കളിക്കാരോടുള്ള മോശം പെരുമാറ്റം, എപ്പോൾ അവസാനിക്കും! ഇത് എല്ലാ തലങ്ങളിലും വളരെ സങ്കടകരമാണ്…” ബ്രാവോ ഇൻസ്റ്റാഗ്രാമിൽ എഴുതി.
ക്യാപ്റ്റനെന്ന നിലയിൽ 37 മത്സരങ്ങളിൽ 19 എണ്ണത്തിലും പവൽ വിജയിച്ചിരുന്നു, കൂടാതെ ഐസിസി ടി20 റാങ്കിംഗിൽ വെസ്റ്റ് ഇൻഡീസ് 9-ാം സ്ഥാനത്തുനിന്ന് 5-ാം സ്ഥാനത്തേക്ക് ഉയരുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുകയുൻ ചെയ്തിരുന്നു.