ഒരോവറില്‍ 37 റണ്‍സുമായി ജെപി ഡുമിനി

ഒരോവറില്‍ 37 റണ്‍സ് അടിച്ച് കൂട്ടി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലിസ്റ്റ എ മത്സരത്തിലാണ് കോബ്രാസിനു വേണ്ടി ഒറ്റയോവറില്‍ 37 റണ്‍സ് നേടി ഡുമിനി താരമായത്. ആദ്യ നാല് പന്തുകള്‍ സിക്സര്‍ പറത്തിയ ഡുമിനി അഞ്ചാം പന്തില്‍ 2 റണ്‍സ് ഓടിയെടുത്തു. അവസാന പന്ത് ബൗണ്ടറി നേടിയെങ്കിലും പന്ത് നോബാള്‍ വിധിക്കുകയായിരുന്നു. 5 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ഡുമിനി ഫ്രീ ഹിറ്റായി ലഭിച്ച പന്തും സിക്സര്‍ പറത്തി ഓവറിലെ നേട്ടം 37 റണ്‍സാക്കി മാറ്റി.

നൈറ്റ്സിന്റെ എഡ്ഡി ലെയി ആണ് ഡുമിനിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. നേട്ടത്തോടെ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് എന്ന ദക്ഷിണാഫ്രിക്കന്‍ റെക്കോര്‍ഡ് ഡുമിനിയ്ക്ക് സ്വന്തമായി. എന്നാല്‍ എല്ലാ പന്തുകളും സിക്സര്‍ പറത്തിയ റെക്കോര്‍ഡ് നിലവില്‍ ഹെര്‍ഷല്‍ ഗിബ്‍സിനു തന്നെ സ്വന്തമാണ്. നെതര്‍ലാണ്ട്സിനെതിരെ 2007 ഐസിസി ലോകകപ്പിലാണ് ഗിബ്സിന്റെ റെക്കോര്‍ഡ് നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial