ദുലീപ് ട്രോഫി; നവ്ദീപ് സൈനിയും മുഷീർ ഖാനും തിളങ്ങി, ഇന്ത്യ ബി ടീം മികച്ച നിലയിൽ

Newsroom

Picsart 24 09 06 20 26 43 590
Download the Fanport app now!
Appstore Badge
Google Play Badge 1

നവ്ദീപ് സൈനിയുടെ മികച്ച ന്യൂ ബോൾ സ്‌പെല്ലിൻ്റെ ബലത്തിൽ ഇന്ത്യ എയെ തങ്ങളുടെ ദുലീപ് ട്രോഫി മത്സരത്തിൻ്റെ രണ്ടാം ദിനം 2 വിക്കറ്റ് നഷ്ടത്തിൽ 134 എന്ന നിലയിൽ നിർത്താൻ ഇന്ത്യ ബിക്ക് ആയി. ആദ്യ ഇന്നിംഗ്സിൽ മുഷീർ ഖാൻ്റെ 181 റൺസിൻ്റെ സ്‌കോറാണ് ഇന്ത്യ ബിയെ 321 നിലയിൽ എത്തിച്ചത്.

Picsart 24 09 06 20 26 14 986

ഇന്ത്യ എ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും ( 25), മായങ്ക് അഗർവാളിനെയും (36) സൈനി പുറത്താക്കി. 57 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത് സൈനി ആണ്. കെഎൽ രാഹുലും (23), റിയാൻ പരാഗും (27) ക്രീസിൽ തുടരുന്നുണ്ട്. ഇപ്പോൾ ഇന്ത്യ എ 187 റൺസിന് പിന്നിലാണ്.

നേരത്തെ 373 പന്തിൽ നിന്ന് 181 റൺസ് നേടിയ മുഷീർ ഖാൻ ഇന്ത്യ ബിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എട്ടാം വിക്കറ്റിൽ നവദീപ് സൈനി (56)യുമായി ചേർന്ന് നേടിയ 205 റൺസിൻ്റെ കൂട്ടുകെട്ട് മുഷീർ ചേർത്തു.

സ്കോറുകൾ ചുരുക്കത്തിൽ:

  • ഇന്ത്യ ബി: 116 ഓവറിൽ 321 (മുഷീർ ഖാൻ 181, നവദീപ് സൈനി 56; ആകാശ് ദീപ് 4/60)
  • ഇന്ത്യ എ: 35 ഓവറിൽ 134/2 (മായങ്ക് അഗർവാൾ 36, റിയാൻ പരാഗ് 27, കെ എൽ രാഹുൽ 23; നവദീപ് സൈനി 2/36)
    ഇന്ത്യ ബിക്ക് 187 റൺസിൻ്റെ ലീഡ്.