ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നതാണ് ആഗ്രഹം: ചഹാല്‍

Sports Correspondent

തന്റെ ആഗ്രഹവും ടെസ്റ്റ് ടീമില്‍ എത്തുകയെന്നതാണെന്ന് തുറന്ന് പറഞ്ഞ് യൂസുവേന്ദ്ര ചഹാല്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ടിനു ടീമിനു പുറത്തിരുത്തിയ പ്രകടനം പുറത്തെടുക്കുന്ന കുല്‍ദീപ്-ചഹാല്‍ കൂട്ടുകെട്ടില്‍ കുല്‍ദീപ് ചുരുക്കം ചില ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ചഹാല്‍ തന്റെ അവസരത്തിനായി ഇനിയും കാത്തിരിക്കുകയാണ്.

ഇന്ത്യന്‍ ഏകദിന ടീമിനൊപ്പം ഉടന്‍ ഓസ്ട്രേലിയയില്‍ ചേരുവാന്‍ ഇരിക്കുന്ന ചഹാലിന്റെ ആഗ്രഹം തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ കളിയ്ക്കുക എന്നതാണ്. അതിനായി രഞ്ജി മത്സരങ്ങളിലും ഇന്ത്യ എ യ്ക്ക് വേണ്ടി അനൗദ്യോഗിക ടെസ്റ്റുകളിലുമെല്ലാം സജീവമായി കളിയ്ക്കുകയാണ് ചഹാല്‍. തന്റെ സ്വപ്നമാണ് ഈ ആഗ്രഹമെന്നാണ് ചഹാല്‍ വിശേഷിപ്പിക്കുന്നത്.