ഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര വിജയിക്കും, 3-2ന് ആവും വിജയമെന്ന് കരുതുന്നു – രാഹുല്‍ ദ്രാവിഡ്

Sports Correspondent

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ വിജയം ഇന്ത്യയ്ക്കൊപ്പമായിരിക്കുമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ തയ്യാറെടുപ്പുകളെല്ലാം അത്രമാത്രം കൃത്യതയുള്ളതാണെന്നും ഓസ്ട്രേലിയയിലെ വിജയം ഇന്ത്യയുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തിയിട്ടുണ്ടെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

തയ്യാറെടുപ്പുകള്‍ക്കായി ഇന്ത്യയ്ക്ക് ഒരു മാസത്തിലധികം ഉള്ളതും ടീമിന് ഗുണം ചെയ്യുമെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ബാറ്റിംഗ് യൂണിറ്റ് ഏറെ പരിചയസമ്പത്തുള്ളതാണെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേതെന്നും പറഞ്ഞ രാഹുല്‍ ദ്രാവിഡ് ഇന്ത്യ 3-2ന് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കുമെന്നും പറഞ്ഞു.