ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായുള്ള പിച്ചുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചർച്ചയ്‌ക്കെതിരെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇരു ടീമുകളും അവർക്ക് ഏത് പിച്ചുകൾ നൽകിയാലും പൊരുത്തപ്പെടണമെന്ന് ഇന്ത്യൻ കോച്ച് പ്രസ്താവിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അവസാനം മത്സരം നടക്കാനിരിക്കെ ആണ് ദ്രാവിഡ് സംസാരിച്ചത്. ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 2-1 ന് മുന്നിട്ട് നിൽക്കുകയാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് യോഗ്യത ഉറപ്പിക്കേണ്ടതിനാൽ ഫലം സൃഷ്ടിക്കാൻ കഴിയുന്ന വിക്കറ്റുകൾ ഒരുക്കാനാണ് നോക്കുന്നതെന്ന് ദ്രാവിഡ് പറഞ്ഞു. “ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും സംഭവിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. “അഹമ്മദാബാദിലെ പിച്ച് നല്ലതാണ്, പിച്ചുകളെ ചുറ്റിപ്പറ്റി ഒരുപാട് അനാവശ്യമായ ചർച്ചകൾ നടക്കുന്നുണ്ട്, പിച്ച് എന്തായാലും, അവയിൽ കളിക്കാൻ പഠിക്കണം. രണ്ട് ടീമുകൾക്കും ഒരുപോലെയാണ് പിച്ച്” ദ്രാവിഡ് പറഞ്ഞു മ്