ഇന്നലെ ഏഷ്യ കപ്പിനായുള്ള ഷെഡ്യൂൾ പുറത്ത് വന്നിരുന്നു. ഇന്ത്യയും പാകിസ്താനും ഫൈനലിൽ എത്തുക ആണെങ്കിൽ ഇരുവരും 15 ദിവസത്തിനിടയിൽ മൂന്ന് തവണ ഏറ്റുമുട്ടുന്നത് കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് ആകും. ഇങ്ങനെ നടന്നാൽ അത് നല്ലതാണെന്നും അതിനായി കാത്തിരിക്കുന്നു എന്നും ഇന്ത്യൻ പരിശീലകൻ ദ്രാവിഡ് പറയുന്നു.
“മൂന്ന് തവണ പാകിസ്ഥാനുമായി കളിക്കാൻ നിങ്ങൾ സൂപ്പർ4-ലേക്ക് ആദ്യം യോഗ്യത നേടണം, അതിനാൽ ഒരു ഘട്ടത്തിൽ ഒരു ചുവട് എന്ന നിലയിലാണ് താൻ കളിയെ കാണുന്നത്.” ദ്രാവിഡ് പറഞ്ഞു.
“ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനെയുൻ നേപ്പാളിനെയും നേരിടണം എന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, നല്ല ക്രിക്കറ്റ് കളിക്കണം, ആ ഗെയിമുകൾ ജയിക്കേണ്ടതുണ്ട്, തുടർന്ന് ടൂർണമെന്റ് എവിടേക്കാണ് പോകുന്നതെന്ന് നോക്കണം. ഞങ്ങൾക്ക് അവസരം ലഭിച്ചാൽ പാകിസ്താനെതിരെ മൂന്ന് തവണ കളിക്കാം, അത് നല്ലതാണെന്ന് ഞാൻ കരുതുന്നു, അതിനർത്ഥം ഞങ്ങൾ ടൂർണമെന്റിന്റെ ഫൈനലിലെത്തും എന്നാണ്, പാകിസ്ഥാനും ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.” ദ്രാവിഡ് പറഞ്ഞു.
ഞങ്ങൾ തീർച്ചയായും ഫൈനൽ വരെ കളിക്കാനും ആ ഫൈനൽ വിജയിക്കാനും ആഗ്രഹിക്കുന്നു. ഇന്ത്യൻ കോച്ച് പറഞ്ഞു