ദ്രാവിഡ് ഇന്ത്യൻ പരിശീലകനാകാൻ വീണ്ടും അപേക്ഷ നൽകില്ല

Newsroom

ഇന്ത്യന്ന് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ദ്രാവിഡ് ഇനി ഉണ്ടാകില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ഈ വരുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യ പുതിയ മുഖ്യ പരിശീലകനെ നിയമിക്കും എന്ന് ജയ് ഷാ ഇന്നലെ പറഞ്ഞിരുന്നു. പുതിയ പരിശീലകനായി അപേക്ഷകൾ തങ്ങൾ ഉടൻ ക്ഷണിച്ചു തുടങ്ങും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ദ്രാവിഡിനു വേണമെങ്കിൽ വീണ്ടും അപേക്ഷ നൽകാം എന്നായിരുന്നു ജയ് ഷാ പറഞ്ഞത്. എന്നാൽ ദ്രാവിഡ് ഇനി അപേക്ഷ നൽകില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദ്രാവിഡ് 23 11 11 21 56 34 005

2021 നവംബർ മുതൽ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ബിസിസിഐയുമായുള്ള ദ്രാവിഡിൻ്റെ നിലവിലെ കരാർ ജൂണിൽ നടക്കുന്ന ലോകകപ്പോടെയാണ് അവസാനിക്കുന്നത്. ദ്രാവിഡ് വീണ്ടും അപേക്ഷിക്കില്ല എന്ന് ഉറപ്പാകുന്നതോടെ ഇന്ത്യക്ക് ഇനി പുതിയ പരിശീലകൻ ആകും എന്നും ഉറപ്പിക്കാം.