ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരില്ല എന്ന് സൂചന. ഈ ലോകകപ്പോടെ കരാർ അവസാനിച്ച രാഹുൽ ദ്രാവിഡ് ടീം വിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദ്രാവിഡിനെ പരിശീലകനായി എത്തിക്കാൻ ഒരു ഐ പി എൽ ക്ലബ് ശ്രമിക്കുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. ഐ പി എൽ ക്ലബ് രണ്ട് വർഷത്തെ കരാർ ആണ് രാഹുൽ ദ്രാവിഡിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
താൻ ഇന്ത്യൻ ടീമിൽ തുടരുമോ എന്നത് ഇനിയും ചിന്തിച്ചിട്ടില്ല എന്നായിരുന്നു ദ്രാവിഡ് ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം സംസാരിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്താൻ ഇരിക്കുന്ന ഇന്ത്യയെ അന്ന് ആരാകും പരിശീലിപ്പിക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല.
ദ്രാവിഡ് ലോകകപ്പിനു ശേഷം സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദ്രാവിഡ് സ്ഥാനം ഒഴിയുക ആണെങ്കിൽ ലക്ഷ്മൺ ആകും പകരക്കാരൻ ആവുക. ലക്ഷ്മൺ ആണ് ഇപ്പോൾ ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. മുമ്പും ദ്രാവിഡിന്റെ അഭാവത്തിൽ ലക്ഷ്മൺ ഇന്ത്യൻ പരിശീലകനായിട്ടുണ്ട്.