ഡോപിംഗ് നിയമലംഘനം, യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്

മുന്‍കാല പ്രാബല്യത്തില്‍ വരുന്ന വിലക്ക് ജനുവരി 14നു അവസാനിക്കും

ഡോപിംഗ് ആരോപണ വിധേയനായ യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്. വിലക്ക് ഉണ്ടെങ്കിലും അവ മുമ്പുള്ള തീയ്യതി വരെ പ്രാബല്യത്തിലാക്കിയതിനാല്‍ ജനുവരി 14 2018നു വിലക്ക് അവസാനിക്കും. വാഡ നിരോധിച്ച വസ്തു പത്താന്റെ സാംപിളില്‍ കണ്ടെത്തിയതിനു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താരത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തന്റെ രോഗത്തിനു മരുന്ന് കഴിച്ചത് സമ്മതിച്ച യൂസഫ് പത്താന്‍ അതില്‍ നിരോധിക്കപ്പെട്ട വസ്തു ഉള്‍പ്പെട്ടത് തനിക്ക് അറിയില്ലെന്ന അറിയിക്കുകയായിരുന്നു. എന്നിരുന്നാലും ബിസിസിഐ അഞ്ച് മാസത്തേക്കാണ് വിലക്കിയത്. ഓഗസ്റ്റ് 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത് അതിനാല്‍ തന്നെ ഈ വര്‍ഷം ജനുവരി 14നു വിലക്ക് അവസാനിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനോർത്ത് ഈസ്റ്റിന്റെ അസിസ്റ്റന്റ് കോച്ചായി മുൻ ഈസ്റ്റ് ബംഗാൾ കോച്ച്
Next articleസ്റ്റാര്‍സിനു അഞ്ചാം തോല്‍വി, 8 വിക്കറ്റ് വിജയം സ്വന്തമാക്കി സ്ട്രൈക്കേഴ്സ്