മദ്യപിച്ച് വാഹനമോടിച്ചു, ശ്രീലങ്കന്‍ ടെസ്റ്റ് നായകന്‍ അറസ്റ്റില്‍

Sports Correspondent

മദ്യപിച്ച് വാഹനമോടിച്ചതിനു ശ്രീലങ്കയെ ദക്ഷിണാഫ്രിക്കയില്‍ ചരിത്ര ടെസ്റ്റ് വിജയത്തിലേക്ക് നയിച്ച ദിമുത് കരുണാരത്നേ അറസ്റ്റിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ പുലര്‍ച്ചെ 5.40നോട് ശ്രീലങ്കയില്‍ വെച്ചാണ് അപകടമുണ്ടായത്. മദ്യ ലഹരിയിലായിരുന്ന താരം ഓടിച്ച വാഹനം ഒരു മുചക്ര വാഹനത്തിലിടിയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച കരുണാരത്നേ കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണമുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.