ടി20 ക്രിക്കറ്റ് എത്തിയതോടെ ക്രിക്കറ്റ് ഏറെ മാറിയെന്നും അതിനാല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് സ്പിന്നര്‍മാരെ നേരിടുന്നത് പ്രയാസകരമായി മാറിയെന്നും അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ദിലീപ് ദോഷി. ടി20 ക്രിക്കറ്റ് ഏത് ക്ലബ് ക്രിക്കറ്റര്‍ക്കും മികവ് പുലര്‍ത്തുവാനാകുന്ന ഫോര്‍മാറ്റാണെന്നും തന്റെ അഭിപ്രായത്തില്‍ ടെസ്റ്റ് ക്രിക്കറ്റാണ് ക്രിക്കറ്റില്‍ ഏറ്റവും പ്രയാസകരമായ ഫോര്‍മാറ്റെന്നും മുന്‍ താരം വ്യക്തമാക്കി.
ഇന്ത്യയ്ക്കായി 33 ടെസ്റ്റിലും 15 ഏകദിനത്തിലും കളിച്ചിട്ടുള്ള താരം സ്പിന്നര്‍മാര്‍ക്ക് എത്ര അടി കിട്ടിയാലും പന്ത് ടോസ് ചെയ്യണമെന്നുള്ള ഉപദേശവും നല്‍കി. ബാറ്റ്സ്മാന്മാര്‍ക്ക് റണ്‍സെന്നാല്‍ ജീവ വായുവാണ്. അവര്‍ക്ക് അത് നല്‍കാതിരുന്നാല്‍ അവര്‍ക്ക് ശ്വാസമുട്ട് അനുഭവിക്കുമെന്നും വിക്കറ്റ് വലിച്ചെറിയുന്നത് കാണാമെന്നും മുന്‍ താരം വ്യക്തമാക്കി.