“ടീം തോൽക്കുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ധോണി മുൻപിലുണ്ടാവും”

Staff Reporter

തന്റെ ടീം തോൽക്കുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി എപ്പോഴും മുൻപിൽ ഉണ്ടാവുമെന്ന് മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ. അതെ സമയം ടീം വിജയിക്കുമ്പോൾ ധോണിയെ എവിടെയും കാണാൻ കഴിയില്ലെന്നും മോഹിത് ശർമ്മ പറഞ്ഞു. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും കളിച്ച താരമാണ് മോഹിത് ശർമ്മ.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് മോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിന്റെ ഇൻസ്റ്റാഗ്രാം ലൈവിലാണ് താരം ധോണിയുടെ ക്യാപ്റ്റൻസിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ധോണിയുടെ വിനയമാണ് മറ്റുള്ളവരിൽ തന്നെ താരത്തെ വ്യത്യസ്‍തനാക്കുന്നതെന്നും കായിക രംഗത്ത് ഒരു ക്യാപ്റ്റനും ഒരു ലീഡറും തമ്മിൽ വ്യതാസം ഉണ്ടെന്നും ധോണി ഒരു ലീഡർ ആയിരുന്നെന്നും മോഹിത് ശർമ്മ പറഞ്ഞു.