മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ ഓപ്പണറിന് മുമ്പ് എം.എസ്. ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ആശങ്കകൾ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് തള്ളിക്കളഞ്ഞു. ധോണിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ സച്ചിൻ ടെണ്ടുൽക്കർ 50 വയസ്സിൽ പോലും ഇപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് ഗെയ്ക്‌വാദ് ചൂണ്ടിക്കാട്ടി.

“നിങ്ങൾ നോക്കിയാൽ, സച്ചിൻ ടെണ്ടുൽക്കർ പോലും 50 വയസ്സുള്ളപ്പോഴും അത്രയും മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കുന്നുണ്ട്. അതിനാൽ, ധോണിക്ക് ഇനിയും ഒരുപാട് വർഷങ്ങൾ ബാക്കിയുണ്ടെന്ന് ഞാൻ കരുതുന്നു,” – റുതുരാജ് പറഞ്ഞു
“കഴിയുന്നത്ര സിക്‌സറുകൾ അടിക്കുന്നതിലും മികച്ച ഫോം നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 43ആം വയസ്സിലും അദ്ദേഹം ചെയ്യുന്നത് ശ്രദ്ധേയമാണ്,” ഗെയ്ക്‌വാദ് പറഞ്ഞു.