എംഎസ് ധോണി, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ ഈ മൂന്ന് പേരുടെയും ക്യാപ്റ്റന്‍സി മികച്ചതാണെന്ന് പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. വിരാട് കോഹ്‍ലി ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത സമയത്ത് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ആയിരുന്നു പ്രസാദ്. പിന്നീട് വിരാട് കോഹ്‍ലി ചില മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നപ്പോള്‍ രോഹിത്തും ഇന്ത്യയുടെ നായക സ്ഥാനം അലങ്കരിച്ചു.
മൂന്ന് പേരും ക്യാപ്റ്റന്‍സി സമീപനങ്ങളില്‍ വ്യത്യസ്തരാണെങ്കിലും മൂവരും ഒരു പോലെ തന്നെ മികച്ച് നില്‍ക്കുന്നവരാണെന്ന് പ്രസാദ് പറഞ്ഞു. ഇന്ത്യ വര്‍ഷങ്ങളായി ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റില്‍ മികച്ച് നില്‍ക്കുന്നത് തന്നെ ഈ ക്യാപ്റ്റന്‍സി മാറ്റത്തില്‍ മൂവരും മികച്ച് നില്‍ക്കുന്നത് കൊണ്ടാണെന്ന് എംഎസ്കെ പ്രസാദ് പറഞ്ഞു.
അടിസ്ഥാനപരമായി മൂന്ന് വ്യത്യസ്ത വ്യക്തികളായതിനാല്‍ തന്നെ ഈ മൂന്ന് പേരുടെയും സമീപനങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നാല്‍ ഇവര്‍ മൂന്ന് പേരും ഒരു പോലെ ക്യാപ്റ്റന്‍സിയില്‍ മികച്ച് നില്‍ക്കുന്നവരാണെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു. ധോണി വളരെ സംയമനത്തോടെ കാര്യങ്ങള്‍ സമീപിക്കുന്ന വ്യക്തിയാണെന്നും തന്റെ പദ്ധതികള്‍ മറ്റുള്ളവര്‍ക്ക് പിടികൊടുക്കാത്ത തരത്തിലുള്ള ക്യാപ്റ്റനാണ് ധോണിയെന്ന് പ്രസാദ് പറഞ്ഞു.
അതേ സമയം വിരാടിന് വ്യക്തമായ പ്ലാനുകളുണ്ടെന്നും തന്റെ താരങ്ങളില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണമെന്നും വിരാടിന് അറിയാമെന്ന് പറഞ്ഞ പ്രസാദ്, രോഹിത് തന്റെ താരങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്ന ക്യാപ്റ്റനാണെന്നും പറഞ്ഞു.