ധോണി അണിഞ്ഞ 7ആം നമ്പർ ജേഴ്സി റിട്ടയർ ചെയ്തു, ഇനി ഇന്ത്യക്ക് ആയി ആരും ആ ജേഴ്സി അണിയില്ല

Newsroom

Picsart 23 12 15 12 17 48 632
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണി ധരിച്ചിരുന്ന ഏഴാം നമ്പർ ജേഴ്സി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) റിട്ടയർ ചെയ്തു. ഇനി ഇന്ത്യക്ക് ആയി ആരും ഈ ജേഴ്സി അണിയില്ല. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ബിസിസിഐ തന്റെ ജേഴ്സി റിട്ടയർ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനായി ധോണി.

ധോണി 23 12 15 12 18 08 442

കായികരംഗത്ത് ധോണിയുടെ സംഭാവനകൾ കണക്കിലെടുത്ത് ആണ് ബിസിസിഐ അദ്ദേഹത്തിന്റെ ജഴ്‌സി പിൻവലിക്കാൻ തീരുമാനിച്ചത്. ക്രിക്കറ്റിലെ ഐതിഹാസിക വ്യക്തിത്വമായ ധോണി, ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഇന്ത്യക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിൽ, 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിങ്ങനെ എല്ലാ പ്രധാന ഐസിസി ട്രോഫികളിലും അദ്ദേഹം തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യക്കായി 350 ഏകദിന മത്സരങ്ങളിൽ നിന്ന് 10,773 റൺസുൻ ധോണി നേടിയിട്ടുണ്ട്., 10 സെഞ്ചുറികളും 73 അർദ്ധ സെഞ്ച്വറിയും അദ്ദേഹം ഏകദിനത്തിൽ ഇന്ത്യക്ക് ആയി നേടി.