ഡേ നൈറ്റ് ടെസ്റ്റിന് കമന്ററി പറയാൻ ധോണി ഉണ്ടാവില്ല

Staff Reporter

ഇന്ത്യയും ബംഗ്ലദേശും തമ്മിൽ കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് കമന്ററി പറയാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ. നേരത്തെ മത്സരത്തിന് കമന്ററി പറയാൻ ധോണി വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. മത്സരത്തിന്റെ സംപ്രേഷകരായ സ്റ്റാർ സ്പോർട്സിന്റെ നിർദേശപ്രകാരമാണ് ധോണിയെയും മാറ്റ് മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരെയും ക്ഷണിക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ധോണിക്ക് കമന്ററി പറയാൻ സാധിക്കില്ലെന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. നിലവിലുള്ള നിയമ പ്രകാരം ധോണി ഇന്ത്യൻ താരമായിരിക്കെ കമന്ററി പറയാൻ സാധിക്കില്ല. നവംബർ 22നാണ് ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം. ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല.