ഋതുരാജ് ഗെയ്‌ക്‌വാദിന് കൈമുട്ടിലെ ഹെയർലൈൻ ഫ്രാക്ചർ മൂലം കളിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, എംഎസ് ധോണി 2025 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ അമരത്തേക്ക് തിരിച്ചെത്തുകയാണ്. 2023 ഐപിഎൽ ഫൈനലിലാണ് 43 കാരനായ ഇതിഹാസം അവസാനമായി സിഎസ്‌കെയെ നയിച്ചത്. അദ്ദേഹത്തിൻ്റെ അതുല്യമായ നേതൃത്വവും അനുഭവസമ്പത്തും ടീമിന് വീണ്ടും കരുത്തേകും.

ചെന്നൈയിലെ ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് തൊട്ടുമുന്നോടിയാണ് ഈ പ്രഖ്യാപനം വന്നത്. ഗെയ്‌ക്‌വാദിൻ്റെ പരിക്ക് സിഎസ്‌കെ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. അതേസമയം, മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ധോണിയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് വെളിപ്പെടുത്തി.
ഐപിഎൽ ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ റെക്കോർഡുകൾ പകരം വെക്കാൻ ഇല്ലാത്തതാണ്. അദ്ദേഹത്തിൻ്റെ ക്യാപ്റ്റനായുള്ള റെക്കോർഡ് നോക്കാം
- ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റൻ: 226
- ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ: 133
- ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സറുകൾ: 218
- വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതൽ പുറത്താക്കലുകൾ: 195
- ഏറ്റവും ഉയർന്ന വിജയ ശതമാനം (50+ വിജയങ്ങളുള്ള ക്യാപ്റ്റൻമാർക്കിടയിൽ): 59.37%
- ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം: 4660 റൺസ്, വിരാട് കോഹ്‌ലിക്ക് (4994) മാത്രം പിന്നിൽ
- രണ്ട് തവണ ഐപിഎൽ കിരീടം പ്രതിരോധിച്ച ഏക ക്യാപ്റ്റൻ: 2010, 2020.