എം എസ് ധോണി ഒറ്റക്ക് അല്ല ലോകകപ്പ് നേടിയത് എന്ന് അതൊരു ടീമിന്റെ വിജയമാണെന്നും ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡി വില്ലിയേഴ്സ്.“ക്രിക്കറ്റ് ഒരു ടീം ഗെയിമാണ് ലോകകപ്പ് ഉയർത്തുന്നത് ഒരു കളിക്കാരനല്ല. സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ഞാൻ പലപ്പോഴും അങ്ങനെയാണ് കാണുന്നത്. എംഎസ് ധോണി ഒറ്റയ്ക്ക് ലോകകപ്പ് നേടിയിട്ടില്ല, ഇന്ത്യ ആണ് ലോകകപ്പ് നേടിയത്, അത് മനസ്സിൽ വയ്ക്കുക. അത് മറക്കരുത്.” ഡി വില്ലിയേഴ്സ് പറഞ്ഞു.
നേരത്തെ ഗൗതം ഗംഭീറും ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെ എം എസ് ധോണിയിലേക്ക് മാത്രം ചുരുക്കുന്നതിനെതിരെ സംസാരിച്ചിരുന്നു. “2019-ൽ ലോർഡ്‌സിൽ ബെൻ സ്റ്റോക്‌സ് ഒറ്റയ്ക്ക ട്രോഫി ഉയർത്തിയില്ല, അത് ഇംഗ്ലണ്ട് ടീമായിരുന്നു.” ഡി വില്ലിയേഴ്സ് പറഞ്ഞു.
ഇന്ത്യ അവസാനമായി രണ്ട് ലോകകപ്പ് നേടിയപ്പോഴും എം എസ് ധോണി ആയിരുന്നു ക്യാപ്റ്റൻ. ധോണിക്ക് ശേഷം ഒരു ഇന്ത്യൻ ക്യാപ്റ്റനും ഒരു ഐ സി സി ഇവന്റ് ഇന്ത്യക്ക് നേടി കൊടുത്തിട്ടില്ല.