ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവെ ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റ് കളിക്കില്ല. തൻ്റെ ആദ്യ കുഞ്ഞിനെ ഭാര്യ കിമ്മിനൊപ്പം സ്വീകരിക്കാൻ തയ്യാറെടുക്കുന്നതിനാൽ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ താരം പങ്കെടുക്കില്ല എന്ന് ടീം അറിയിച്ചു. ന്യൂസിലൻഡ് ഇപ്പോൾ പരമ്പരയിൽ 2-0ന് പിന്നിലാണ്.
കോൺവെയുടെ പകരക്കാരനായി മാർക്ക് ചാപ്മാനെ വിളിച്ചിട്ടുണ്ട്, ക്രിക്കറ്റിനേക്കാൾ കുടുംബത്തിന് മുൻഗണന നൽകാനുള്ള കോൺവെയുടെ തീരുമാനത്തെ ഹെഡ് കോച്ച് ഗാരി സ്റ്റെഡ് പൂർണ്ണമായി പിന്തുണച്ചു.
കോൺവെയുടെ അഭാവം വിൽ യങിന് പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിവരാനുള്ള വാതിൽ തുറക്കുന്നു. ന്യൂസിലൻഡിൻ്റെ ഇന്ത്യൻ പര്യടനത്തിനിടെ 48.40 ശരാശരിയിൽ 244 റൺസുമായി തിളങ്ങിയ യങ്, കെയ്ൻ വില്യംസണിൻ്റെ തിരിച്ചുവരവ് കാരണം ടീമിൽ നിന്ന് പുറത്തായിരുന്നു.