എംഐ എമിറൈറ്റ്സിനെതിരെ ആധികാരിക വിജയവുമായി ഐഎൽടി20 ചാമ്പ്യന്മാരായി ഡെസേര്‍ട് വൈപേഴ്സ്. ആദ്യം ബാറ്റ് ചെയ്ത വൈപേഴ്സ് 182/4 എന്ന സ്കോര്‍ നേടിയപ്പോള്‍ എമിറൈറ്റ്സ് 136 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ വൈപേഴ്സിന് 46 റൺസ് വിജയം കരസ്ഥമാക്കാനായി. 18.3 ഓവറിലാണ് എംഐ ഓള്‍ഔട്ട് ആയത്.
13 പന്തിൽ 26 റൺസുമായി മുഹമ്മദ് വസീം മികച്ച തുടക്കം ടീമിന് നൽകിയെങ്കിലും മറുവശത്ത് വിക്കറ്റുകളാണ് വൈപേഴ്സ് ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. പവര്‍പ്ലേയുടെ അവസാന ഓവറിൽ വസീമിന്റെ വിക്കറ്റും എംഐയ്ക്ക് നഷ്ടമായി.
പിന്നീട് ഷാക്കിബ് അൽ ഹസന്‍ ആണ് എമിറൈറ്റ്സിനെ മുന്നോട്ട് നയിച്ചത്. പത്തോവര്‍ പിന്നിടുമ്പോള്‍ 72/4 എന്ന നിലയിലായിരുന്നു എംഐ എമിറൈറ്റ്സ്. അഞ്ചാം വിക്കറ്റിൽ ഷാക്കിബ് അൽ ഹസനും കീറൺ പൊള്ളാര്‍ഡും ചേര്‍ന്ന് 60 റൺസ് നേടിയെങ്കിലും സ്കോറിംഗ് വേഗത്തിലാക്കുവാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി. 36 റൺസ് നേടിയ ഷാക്കിബിനെ ഉസ്മാന്‍ താരിഖും ആണ് പുറത്താക്കിയത്. 28 റൺസ് നേടിയ കീറൺ പൊള്ളാര്‍ഡിനെ നസീം ഷാ പുറത്താക്കിയതോടെ എംഐ എമിറൈറ്റ്സിന്റെ സാധ്യത അവസാനിച്ചു.
പിന്നീട് മത്സരത്തിൽ വൈപേഴ്സ് കൂടുതൽ വിക്കറ്റുകളുമായി പിടിമുറുക്കി. വൈപേഴ്സിന് വേണ്ടി നസീം ഷാ, ഡേവിഡ് പെയിന്‍ എന്നിവര്‍ 3 വീതം വിക്കറ്റ് നേടി. , ഉസ്മാന്‍ താരീഖ്, കുസൈമ തന്‍വീര്‍ എന്നിവര്‍ രണ്ട് വിക്കറ്റിനുടമയായി.









