ഡര്‍ബിഷയര്‍ സിഇഒയുടെ അഭിപ്രായത്തില്‍ ഇംഗ്ലണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ പരിഗണിക്കേണ്ട ഒരു ഫോര്‍മാറ്റാണെന്നാണ്. ഇംഗ്ലണ്ട് ജൂലൈയില്‍ വിന്‍ഡീസുമായുള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരുമ്പോളും ആഭ്യന്തര ക്രിക്കറ്റിനെക്കുറിച്ച് യാതൊരു അറിയിപ്പും ബോര്‍ഡ് പുറത്ത് വിട്ടിട്ടില്ല.
ഓഗസ്റ്റ് ഒന്ന് വരെ ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റ് ആരംഭിക്കില്ല എന്നാണ് വിശദമാക്കിയിട്ടുള്ളത്. അതേ സമയം ടി20 ബ്ലാസ്റ്റ് പോലെയുള്ള വരുമാനം വര്‍ദ്ധിപ്പിക്കുവാനുള്ള ടൂര്‍ണ്ണമെന്റുകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നാണ് ഒരു ഭാഗത്ത് നിന്ന് വന്ന അഭിപ്രായം. അതെ സമയം കൗണ്ടി ചാമ്പ്യന്‍ഷിപ്പിനെ അവഗണിക്കരുതെന്നും അത് സ്പോണ്‍സര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് ഡര്‍ബിഷയര്‍ സിഇഒ റയാന്‍ ഡക്കറ്റ് അഭിപ്രായപ്പെട്ടത്.
വെബ് സൈറ്റ് വഴിയോ ടിവിയിലോ കളികള്‍ കാണിക്കുക വഴി സ്പോണ്‍സര്‍മാര്‍ക്കും ഗുണം ഉണ്ടാകുമെന്നാണ് ഡക്കറ്റ് അഭിപ്രായപ്പെട്ടത്. ക്രിക്കറ്റ് പുനരാരംഭിക്കുവാനുള്ള സാധ്യമായ കാര്യങ്ങളെല്ലാം മുന്നോട്ട് പോകുമ്പോള്‍ ബോര്‍ഡ് കൈക്കൊള്ളണമെന്നും അതില്‍ ആഭ്യന്തര ക്രിക്കറ്റിനോടും താല്പര്യത്തോടെയുള്ള സമീപനം ആയിരിക്കണമെന്നാണ് ഡക്കറ്റ് വ്യക്തമാക്കിയത്.