ഡൽഹി ടെസ്റ്റിനും ഫുൾ ഹൗസ്! ടിക്കറ്റ് എല്ലാം വിറ്റു തീർന്നു

Newsroom

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് ഉള്ള എല്ലാ ടിക്കറ്റും വിറ്റു തീർന്നു. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. 2017 ഡിസംബറിന് ശേഷമുള്ള ഡൽഹിയുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്. മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നു എന്നും ഒരു ഫുൾ ഹൗസ് അന്തരീക്ഷം പ്രതീക്ഷിക്കുന്നു എന്നും ഡിഡിസിഎ ജോയിന്റ് സെക്രട്ടറി രാജൻ മഞ്ചന്ദ പറഞ്ഞു.
ടിക്കറ്റ് 23 02 11 11 05 49 367

ഡൽഹി സ്റ്റേഡിയത്തിന് ഏകദേശം 40,000 പേർക്ക് ഇരിക്കാനുള്ള ശേഷിയുണ്ട്, മൊത്തം 24,000 ടിക്കറ്റുകൾ ആയിരുന്നു വിൽപ്പനയ്‌ക്ക് ഉണ്ടായിരുന്നത്ം 8,000 ടിക്കറ്റുകൾ ഡിഡിസിഎ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. ശേഷിക്കുന്ന സീറ്റുകൾ ഗെയിമിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്കായി റിസേർവ്സ് ചെയ്യും എന്നും ഡിഡിസിഎ അറിയിച്ചു.

നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്. നാഗ്പൂർ ടെസ്റ്റിന്റെ വിക്കറ്റുകളും മുഴുവൻ വിറ്റു തീർന്നിരുന്നു.