ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ – ശ്രീലങ്ക വനിത ടി20 അന്താരാഷ്ട്ര മത്സരത്തിലെ ഒരു വിക്കറ്റ് നേട്ടത്തിലൂടെ മെഗാന്‍ ഷൂട്ടിനെ മറികടന്ന് ഫോര്‍മാറ്റിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മാറി ഇന്ത്യയുടെ ദീപ്തി ശര്‍മ്മ.
ഓസ്ട്രേലിയയുടെ ഷൂട്ട് 123 മത്സരത്തിൽ നിന്ന് 151 വിക്കറ്റ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ 133 മത്സരങ്ങളിൽ നിന്ന് 152 വിക്കറ്റാണ് നേടിയിരിക്കുന്നത്. പാക്കിസ്ഥാന്റെ നിദ ദാര്‍ 144 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
ടി20യിലും ഏകദിനത്തിലും 150ൽ അധികം വിക്കറ്റ് നേടുന്ന ആദ്യ വനിത താരമാണ് ദീപ്തി. ടി20 ഫോര്‍മാറ്റില്‍ 1000 റൺസും 150ലധികം വിക്കറ്റ് നേടുന്ന ആദ്യ താരവും ദീപ്തിയാണ്.









