ഇന്ത്യയുടെ ദീപ്തി ശർമ്മ ടി20 ബൗളിംഗിൽ രണ്ടാം റാങ്കിൽ

Newsroom

വനിതാ ടി20 ഐസിസി പ്ലെയർ റാങ്കിംഗിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഇന്ത്യൻ സ്പിന്നർ ദീപ്തി ശർമ്മ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. WT20I ബൗളിംഗ് റാങ്കിംഗിൽ ദീപ്തി നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തി. ഓൾറൗണ്ടർ റാങ്കിംഗിൽ നാലാം സ്ഥാനത്തും താരം ഉണ്ട്.

ദീപ്തി 24 01 09 15 20 16 680

723 റേറ്റിംഗ് പോയിന്റുമായി ദീപ്തിയുടെ അസാധാരണ പ്രകടനം, സമീപകാല റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയുടെ നോൻകുലുലെക്കോ മ്ലാബയെ (722) മറികടന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ 2/24, 2/22 എന്ന മികച്ച ബൗളിംഗ് പ്രകടനം ദീപ്തിയെ സഹായിച്ചു. 777 പോയിന്റുമായി എക്ലെസ്റ്റോൺ അണ് ഒന്നാമത്. ഓൾറൗണ്ടർ റേറ്റിംഗിൽ 381 പോയിന്റുമായി ദീപ്തി മൂന്നാം സ്ഥാനത്തും ഉണ്ട്‌