ഇന്ത്യക്ക് ലോകകപ്പിൽ ഒരു ആറാം ബൗളർ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരം മുതൽ ദീപക് ഹൂഡയെ കളിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാൻ.
“ദീപക് ഹൂഡ ആദ്യ കളി മുതൽ കളിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു, കാരണം അവൻ ആറാമത്തെ ബൗളിംഗ് ഓപ്ഷനാണ്, കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ ആറാം ബൗളർ ഇല്ലാത്തതിനാൽ കഷ്ടപ്പെട്ടിരുന്നു. മധ്യനിരയിൽ ഒരു ഇടങ്കയ്യനെ കളിപ്പിക്കണോ അതോ ഹൂഡയെ കളിപിക്കണോ എന്നത് ഇന്ത്യ തീരുമാനിക്കണം. ഹൂഡയെ കളിപ്പിക്കുന്നതിനെ ആണ് താൻ അനുകൂലിക്കുന്നത്. പഠാൻ പറഞ്ഞു.
സ്പിന്നേഴ്സ് ആയ ചാഹലിന് ഒപ്പം അശ്വിൻ ആണ് കളിക്കേണ്ടത്. അശ്വിന്റെ അവസാന വർഷങ്ങളിലെ എക്കോണമി റൈറ്റും ഒപ്പം അശ്വിന്റെ ബാറ്റിംഗും പരിഗണിക്കണമെന്നും ഇർഫാൻ പറഞ്ഞു.