ഡി വില്ലിയേഴ്സിനോട് സംസാരിച്ചത് ഫോമിലേക്ക് തിരികെയെത്താൻ സഹായിച്ചു എന്ന് കോഹ്ലി

Newsroom

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അടുത്ത കാലത്ത് ബാറ്റിംഗിൽ അത്ര സ്ഥിരത ഇല്ലാത്ത പ്രകടനമാണ് നടത്തിയത്. എന്നാൽ ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പുറത്താകാതെ 73 റൺസ് അടിച്ച് താൻ ഫോമിലേക്ക് തിരികെയെത്തി എന്ന് കോഹ്ലി പ്രഖ്യാപിച്ചു. ഫോമിലേക്ക് തിരികെയെത്താൻ തന്നെ സഹായിച്ചത് എന്തൊക്കെ ആണ് എന്ന് കോഹ്ലി മത്സര ശേഷം പറഞ്ഞു.

ആർ സി ബിയിൽ തന്റെ സഹതാരമായ ഡി വില്ലേഴ്സിനോട് സംസാരിച്ചത് തനിക്ക് ഏറെ സഹായകരമായി എന്ന് കോഹ്ലി പറഞ്ഞു. മത്സരത്തിന് തൊട്ടുമുമ്പ് ഡിവില്ലേഴ്സുമായി സംസാരിച്ചിരുന്നു. പന്തിൽ കണ്ണ് വെക്കാൻ ആയിരുന്നു ഡി വില്ലേഴ്സ് പറഞ്ഞത്. ആ ഉപദേശം സഹായകരമായി എന്ന് കോഹ്ലി പറഞ്ഞു. തന്റെ ഭാര്യയും ടീം മാനേജ്മെന്റും തനിക്ക് നല്ല പിന്തുണ ആണ് നൽകിയത് എന്നും കോഹ്ലി പറഞ്ഞു.