ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം. ഇന്ന് സൺറൈസസ് ഹൈദരാബാദ് ഉയർത്തിയ 164 റൺസ് എന്ന വിജയലക്ഷം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് വെറും 16 ഓവറിലേക്ക് വിജയം പൂർത്തിയാക്കി. ഓപ്പണർമാരായ ഫാഫ് ഡുപ്ലസിസും ഫ്രേസഎ മക്ഗർകും മികച്ച തുടക്കമാണ് ഡൽഹിക്ക് ഇന്ന് നൽകിയത്.

ഫാഫ് 27 പന്തിൽ 50 റൺസ് എടുത്താണ് പുറത്തായത്. മക്ഗർക്ക് 32 പന്തിൽ 38 റൺസും എടുത്തു. ഇതിനുശേഷം അഞ്ചു പന്തിൽ 15 റൺസ് എടുത്ത് കാമിയോ നടത്തിയ കെ എൽ രാഹുൽ ഡൽഹിയുടെ റൺ റേറ്റ് പെട്ടെന്ന് ഉയർത്തി സമ്മർദ്ദം കുറച്ചു. പിന്നാലെ വന്ന അഭിഷേക് പോരലും (34*) സ്റ്റബ്സും (21*) ചേർന്ന് ഏഴ് വിക്കറ്റ് ശേഷിക്കെ വിജയം പൂർത്തിയാക്കി.
ഇന്ന് ൽആദ്യം ബാറ്റ് ചെയ്ത സൺറൈസ് ഹൈദരാബാദ് 163ന് ഓളൗട്ട് ആയിരുന്നു. തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടുവെങ്കിലും ആക്രമിച്ചു തന്നെ കളിച്ചത് ആണ് സൺറൈസേഴ്സുന് പൊരുതാവുന്ന ഒരു സ്കോർ ലഭിക്കാൻ കാരണം. അനികേത് വർമ്മയുടെ അറ്റാക്കിങ് ബാറ്റിംഗ് ആണ് സൺറൈസസിനെ ഇന്ന് കരുത്തായത്. മുൻനിരക്ടർമാർ എല്ലാം പരാജയപ്പെട്ടപ്പോൾ അനികേത് ഹൈദരാബാദിന്റെ രക്ഷകൻ ആവുകയായിരുന്നു.

ഒരു റൺ എടുത്ത അഭിഷേക് ശർമ്മ, രണ്ട് റൺസ് എടുത്ത ഇഷൻ കിഷൻ. 22 റൺസെടുത്ത് ഹെഡ്, റൺ ഒന്നുമെടുക്കാതെ പുറത്തായ നിതീഷ് റെഡ്ഡി എന്നിവർ നിരാശപ്പെടുത്തി
ക്ലാസൺ 32 റൺസുമായി പിന്തുണ നൽകി. അനികേത് 41 പന്തിൽ നിന്ന് 74 റൺസ് എടുത്താണ് പുറത്തായത്. 6 സിക്സും 5 ഫോറും അനികേത് അടിച്ചു. ഡൽഹിക്ക് ആയി കുൽദീപ് യാദവ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാർക്ക് 5 വിക്കറ്റുകളുമായി തിളങ്ങി.