ഇന്ത്യക്ക് 6 വിക്കറ്റുകൾ നഷ്ടം, ആശ്വാസമായി പന്തിന്റെ വെടിക്കെട്ട്

Newsroom

Picsart 25 01 04 12 20 44 614
Download the Fanport app now!
Appstore Badge
Google Play Badge 1

സിഡ്നി ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 141-6 എന്ന നിലയിൽ. ഇന്ത്യക്ക് ഇപ്പോൾ 145 റൺസിന്റെ ലീഡ് ഉണ്ട്. റിഷഭ് പന്തിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബാറ്റിങിന് രക്ഷയായത്. റിഷഭ് പന്ത് 61 റൺസ് എടുത്തു. 33 പന്തിൽ നിന്നായിരുന്നു റിഷഭിന്റെ 61 റൺസ്. പന്ത് 4 സിക്സും 6 ഫോറും അടിച്ചു. 29 പന്തിലേക്ക് പന്ത് തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കി.

1000782707

ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. എങ്കിലും ഇന്ത്യ ആക്രമിച്ചാണ് ഈ ഇന്നിംഗ്സ് ഉടനീളം കളിച്ചത്. ജയ്സ്വാൾ 35 പന്തിൽ നിന്ന് 25 റൺസ് എടുത്തും രാഹുൽ 13 റൺസ് എടുത്തും പുറത്തായി. കോഹ്ലി 6 റൺസ് എടുത്ത് നിരാശപ്പെടുത്തി. ഈ 3 വിക്കറ്റുകളും ബോളണ്ട് ആണ് വീഴ്ത്തിയത്.

13 റൺസ് എടുത്ത ഗില്ലിനെ വെബ്സ്റ്ററും പുറത്താക്കി. ആക്രമിച്ചു കളിക്കുന്നതിന് ഇടയിൽ പന്തിനെ കമ്മിൻസ് പുറത്താക്കി. പിറകെ വന്ന നിതീഷ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. നിതീഷ് 4 റൺസ് എടുത്ത് പുറത്തായി.

ഇപ്പോൾ 8 റൺസുമായി ജഡേജയും 5 റൺസുമായി വാഷിങ്ടണും ആണ് ക്രീസിൽ ഉള്ളത്.