രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ നേരിടുന്ന കേരളം ആദ്യ ദിനൽമ് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന നിലയിൽ. മൂന്നാം സെഷനിൽ 1 വിക്കറ്റ് ആണ് കേരളത്തിന് നഷ്ടമായത്. സച്ചിൻ ബേബി അർധ സെഞ്ച്വറിയുമായി ഇപ്പോഴും ക്രീസിൽ ഉണ്ട്.

ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ രോഹൻ എസ് കുന്നുമ്മലും അക്ഷയ് ചന്ദ്രനും 60 റൺസ് ചേർത്ത് മികച്ച നിലയിൽ നിൽക്കുമ്പോൾ അക്ഷയ് ചന്ദർ റണ്ണൗട്ട് ആയി. 71 പന്തിൽ നിന്ന് 30 റൺസ് എടുത്താണ് അക്ഷയ് ചന്ദ്രൻ ഔട്ട് ആയത്.
രോഹൻ എസ് കുന്നുമ്മൽ 68 പന്തിൽ നിന്ന് 30 റൺസ് എടുത്ത് രവി ബിഷ്ണോയിയുടെ പന്തിൽ പുറത്തായി. അരങ്ങേറ്റക്കാരൻ വരുൺ നായനാർ 10 റൺസ് എടുത്ത് പുറത്തായി. ജലജ് സക്സേന 83 പന്തിൽ നിന്ന് 30 റൺസ് ആണ് എടുത്തത്.
ഇപ്പോൾ കളി അവസാനിക്കുമ്പോൾ 69 റൺസുമായി സച്ചിൻ ബേബിയും 30 റൺസുമായി അസറും ക്രീസിൽ നിൽക്കുന്നു. സച്ചിൻ 193 പന്തിൽ നിന്നാണ് 68 റൺസിൽ എത്തിയത്. 8 ബൗണ്ടറികൾ കേരള ക്യാപ്റ്റന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.