ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഡേവിഡ് വാർണർ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയിൻ. പരിക്കിനെ തുടർന്ന് ആദ്യ രണ്ട് മത്സരങ്ങളിൽ ഡേവിഡ് വാർണർ ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിരുന്നില്ല. നാളെയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്നത്. ഡേവിഡ് വാർണർ ടീമിൽ ഉണ്ടാവുമെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞെങ്കിലും ഓസ്ട്രേലിയയുടെ അവസാന ഇലവൻ എന്താവുമെന്ന് ടിം പെയ്ൻ വ്യക്തമാക്കിയിട്ടില്ല.
കൂടാതെ ടീമിൽ ഒരു മാറ്റം കൂടി ഉണ്ടാവുമെന്ന സൂചനയും ഓസ്ട്രേലിയൻ ക്യാപ്റ്റൻ നൽകിയിട്ടുണ്ട്. ഡേവിഡ് വാർണർ ടീമിൽ ഇടം ലഭിച്ചതോടെ കഴിഞ്ഞ മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയ മാത്യു വെയ്ഡ് മധ്യ നിലയിലാവും ഇറങ്ങുക. കൂടാതെ 22കാരനായ വിൽ പുക്കോവ്സ്കിയാവും ഡേവിഡ് വാർണറിനൊപ്പം ഓപ്പൺ ചെയ്യാൻ ഇറങ്ങുക.