വാര്‍ണറുടെ പരിക്ക്, താരം സ്കാനുകള്‍ക്ക് വിധേയനാകും

Sports Correspondent

ഇന്ത്യയ്ക്കെതിരെ സിഡ്നി ടെസ്റ്റില്‍ പരിക്കേറ്റ് മടങ്ങിയ ഡേവിഡ് വാര്‍ണറുടെ പരിക്ക് എത്ര ഗുരുതരം എന്നത് സ്കാനുകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. പരമ്പരയില്‍ ഇനിയുള്ള മത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി താരത്തിന് കളിക്കാനാകുമോ എന്നത് ആണ് ഏവരും ഉറ്റുനോക്കുന്നത്.

ഫീല്‍ഡിംഗിനിടെ ഇന്ത്യയുടെ നാലാം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. താരത്തിനെ മാക്സ്വെല്ലും ടീം ഫിസിയോയും ചേര്‍ന്നാണ് ഗ്രൗണ്ടിന് പുറത്തേക്ക് ആനയിച്ചത്. ഡിസംബര്‍ 2ന് കാന്‍ബറയില്‍ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തില്‍ താരം കളിച്ചേക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

Warnermaxwell

ടി20 പരമ്പരയില്‍ താരം കളിക്കുന്ന കാര്യം വരും ദിവസങ്ങളില്‍ മാത്രമേ അറിയുകയുള്ളു. ഡിസംബര്‍ 4നാണ് ടി20 പരമ്പര ആരംഭിക്കുന്നത്.