അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത് തന്റെ അവസാന വർഷമാവുമെന്ന് സൂചന നൽകി ഡേവിഡ് വാർണർ

Davidwarner

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത് തന്റെ അവസാന വർഷമാവുമെന്ന് സൂചന നൽകി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. 2024ൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് കിരീടം ഉയർത്തി ക്രിക്കറ്റിൽ നിന്ന് വിരമിക്കാനാണ് തന്റെ ഉദ്ദേശമെന്നും ഡേവിഡ് വാർണർ പറഞ്ഞു.

36കാരനായ വാർണർ 2021ൽ നടന്ന ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക് നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. അന്ന് സെമി ഫൈനലിലും ഫൈനലിലും അർദ്ധ സെഞ്ച്വറി നേടിയ വാർണർ ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടൂർണമെന്റിലെ 7 ഇന്നിങ്‌സുകളിൽ നിന്ന് 146.7 ആവറേജോടെ 289 റൺസും വാർണർ നേടിയിരുന്നു.