അഡിലെയ്ഡ് ടെസ്റ്റില്‍ വാര്‍ണര്‍ ഉണ്ടാകുമോ എന്നതില്‍ ഉറപ്പില്ല – ജസ്റ്റിന്‍ ലാംഗര്‍

Sports Correspondent

ഡിസംബര്‍ 17ന് ആരംഭിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഡിലെയ്ഡ് ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുമോ എന്ന കാര്യത്തില്‍ തനിക്കിപ്പോള്‍ ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരം ഇനിയുള്ള പരിമിത ഓവര്‍ മത്സരങ്ങളില്‍ കളിക്കില്ല എന്ന് ബോര്‍ഡ് അറിയിച്ചിരുന്നു.

Warnerlanger

താരം ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തുന്നതിനായി താരത്തിന്റെ റീഹാബ് നടപടികള്‍ ബോര്‍ഡ് ആരംഭിച്ച് കഴിഞ്ഞു. താരം ചേഞ്ച് റൂമിലും വലിയ വേദനയിലായിരുന്നുവെന്നും അടുത്ത് അഞ്ചാറ് ദിവസത്തേക്ക് താരത്തെ ടീമിന് കാണാനാകില്ലെന്നും അതിനാല്‍ തന്നെ താരത്തിന്റെ പുരോഗതിയെക്കുറിച്ച് നേരിട്ട് അറിയുവാന്‍ സാധിക്കില്ലെന്നും ലാംഗര്‍ പറഞ്ഞു.

ടി20യില്‍ വാര്‍ണര്‍ക്ക് പകരക്കാരനായി ഡാര്‍സി ഷോര്‍ട്ടിനെ ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.