മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ദത്താജിറാവു ഗെയ്‌ക്‌വാദ് അന്തരിച്ചു

Newsroom

Picsart 24 02 13 13 45 10 700
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായ ദത്താജിറാവു ഗെയ്‌ക്‌വാദ് (95) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കഴിഞ്ഞ 12 ദിവസമായി ബറോഡയിലെ ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.

ഇന്ത്യ 24 02 13 13 45 25 394

1952 നും 1961 നും ഇടയിൽ ഇന്ത്യക്കായി 11 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 1959ൽ ഇംഗ്ലണ്ട് പര്യടനത്തിൽ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു. 1952-ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അരങ്ങേറ്റം. 1961-ൽ ചെന്നൈയിൽ പാക്കിസ്ഥാനെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.

രഞ്ജി ട്രോഫിയിൽ 1947 മുതൽ 1961 വരെ ബറോഡയെ പ്രതിനിധീകരിച്ച അദ്ദേഹം 47.56 ശരാശരിയിൽ 14 സെഞ്ചുറികളടക്കം 3139 റൺസ് നേടിയിട്ടുണ്ട്.