മലിംഗയ്ക്ക് പകരം ദസുന്‍ ഷനക, 22 അംഗ ടീമിനെ 18 അംഗ ടീമാക്കി ചുരുക്കി ശ്രീലങ്ക

Sports Correspondent

ബംഗ്ലാദേശിനെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. നേരത്തെ 22 അംഗ ടീമിനെ ലങ്ക പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോള്‍ ടീം 18 അംഗങ്ങളായി ചുരുക്കുകയായിരുന്നു. ഷെഹാന്‍ ജയസൂര്യ, വനിഡു ഹസരംഗ, ലഹിരു കുമര, ദസുന്‍ ഷനക എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഇതില്‍ ഷനക ആദ്യ മത്സരത്തിന് ശേഷം വിരമിക്കുന്ന ലസിത് മലിംഗയ്ക്ക് പകരമായി അവസാന രണ്ട് മത്സരങ്ങളിലേക്കാണ് ടീമിലേക്ക് എത്തുന്നത്.

അതേ സമയം നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക, ലക്ഷന്‍ സണ്ടകന്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ദിമുത് കരുണാരത്നേ നയിക്കുന്ന ടീം ബംഗ്ലാദേശിനെ ജൂലൈ 26നാണ് ആദ്യ മത്സരത്തില്‍ നേരിടുക.

സ്ക്വാഡ്: ദിമുത് കരുണാരത്നേ, കുശല്‍ പെരേര, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ലഹിരു തിരിമന്നേ, ഷെഹാന്‍ ജയസൂര്യ, ധനന്‍ജയ ഡി സില്‍വ, ദസുന്‍ ഷനക, വനിഡു ഹസരംഗ, അകില ധനന്‍ജയ, അമില അപോണ്‍സോ, ലസിത് മലിംഗ, നുവാന്‍ പ്രദീപ്, കസുന്‍ രജിത, ലഹിരു കുമര, തിസാര പെരേര, ഇസ്രു ഉഡാന