മുൻ ക്യാപ്റ്റൻ ഡാരൻ സമ്മി വെസ്റ്റിൻഡീസ് ടി20, ഏകദിന ടീമുകളുടെ മുഖ്യ പരിശീലകൻ

Newsroom

ടി20 ലോകകപ്പ് ജേതാവായ മുൻ ക്യാപ്റ്റൻ ഡാരൻ സമ്മിയെ വെസ്റ്റിൻഡീസ് ടി20, ഏകദിന ടീമുകളുടെ മുഖ്യ പരിശീലകനായി നിയമിച്ചു. ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് നിയമനം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു, മുൻ ജമൈക്ക വിക്കറ്റ് കീപ്പർ ആൻഡ്രി കോലിയെ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായും തിരഞ്ഞെടുത്തു.

Picsart 23 05 13 02 00 14 199

വെസ്റ്റ് ഇൻഡീസിനൊപ്പം 2012ലും 2016ലും ക്യാപ്റ്റനായി ടി20 ലോകകപ്പ് കിരീടങ്ങൾ നേടിയ താരമാണ് ഡാരൻ സമി. സിംബാബ്‌വെയിൽ നടക്കുന്ന ഐസിസി പുരുഷ ലോകകപ്പ് 2023 ക്വാളിഫയർ ടൂർണമെന്റിന് മുന്നോടിയായി, ജൂണിൽ ഷാർജയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) എതിരായ മൂന്ന് മത്സര ഏകദിന പരമ്പരയാകും ഡാരൻ സമിയുടെ ആദ്യ ദൗത്യം.

ജൂലൈയിൽ കരീബിയനിൽ ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാകും ആന്ദ്രെ കോലിയുടെ ആദ്യ ചുമതല.