കപില്‍ ദേവിന്റെ 434 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിനു ഒപ്പമെത്തി ഡെയില്‍ സ്റ്റെയിന്. ഡര്‍ബനില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ലഹിരു തിരിമന്നേയെ പുറത്താക്കിയാണ് സ്റ്റെയിന് ഈ നേട്ടം കൊയ്തത്. താരത്തെ പൂജ്യത്തിനു പുറത്താക്കുകയായിരുന്നു. ഒന്നാം ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച ഏക നേട്ടവും ഇതായിരുന്നു.
ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 49/1 എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 235 റണ്‍സില്‍ അവസാനിച്ചിരുന്നു.