ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഡിസംബർ 17 മുതൽ 21 വരെ അഡ്‌ലെയ്ഡ് ഓവലിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിനുള്ള ടീമിലേക്ക് തിരിച്ചെത്തി. പരമ്പരയിൽ 2-0 ന് മുന്നിലുള്ള ഓസ്‌ട്രേലിയയുടെ ബൗളിംഗ് ആക്രമണത്തിന് ഇത് കരുത്ത് കൂട്ടും.
പരിക്ക് ഭേദമായിട്ടും ഓപ്പണർ ഉസ്മാൻ ഖവാജക്ക് ടീമിൽ ഇടം നേടാനായില്ല. ട്രാവിസ് ഹെഡും ജേക്ക് വെതർലാഡും ഓപ്പണർമാരായി തുടരും.
വിജയം അനിവാര്യമായ ഇംഗ്ലണ്ട്, ഗസ് ആറ്റ്കിൻസന് പകരം ജോഷ് ടങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയയുടെ പ്ലേയിംഗ് ഇലവൻ:
ജേക്ക് വെതർലാഡ്, ട്രാവിസ് ഹെഡ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.









