ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനോട് ആറ് റൺസിന് പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്സ് കളിയിൽ മെച്ചപ്പെടേണ്ടതുണ്ട് എന്ന് ക്യാപ്റ്റൻ റുതുരാജ്.

“പവർപ്ലേയിൽ, അവരുടെ ബാറ്റിംഗിനിടെ, ഞങ്ങൾ മുൻകൈയെടുത്തില്ല. അദ്ദേഹം പിന്നിലായി പോയി, ഞങ്ങൾ കൂടുതൽ അറ്റാക്ക് ചെയ്യണമായിരുന്നു. വിജയം ഒരു ഹിറ്റ് മാത്രം അകലെയായിരുന്നു. മിസ്‌ഫീൽഡുകളിൽ ഞങ്ങൾ 8-10 റൺസ് നൽകി, അത് ഞങ്ങൾ മെച്ചപ്പെടുത്താൻ നോക്കുന്ന ഒരു മേഖലയാണ്” ഗെയ്‌ക്‌വാദ് പറഞ്ഞു.
“180 റൺസ് പിന്തുടരാവുന്നതായിരുന്നു. അത് ഇപ്പോഴും നല്ലൊരു വിക്കറ്റായിരുന്നു.. പവർപ്ലേയിൽ അവർ നേടിയ സ്കോറിന് ശേഷം, അവർ 220-230 എടുക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ അവരെ കൂറ്റൻ സ്കോറിൽ നിന്ന് തടയാൻ ഞങ്ങൾക്ക് ആയി.” അദ്ദേഹം കൂട്ടിച്ചേർത്തു.