മത്സരത്തിന് ഇടയിൽ CSK താരം ഡഗൗട്ടിൽ ഉറങ്ങി!! ചിത്രം വൈറൽ

Newsroom

Picsart 25 04 05 20 37 27 446

ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും (CSK) ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും മത്സരത്തിനിടെ, ചെപ്പോക്കില്‍ ചെന്നൈ ചെയ്സ് ചെയ്യുന്നതിന് ഇടയിൽ, ഡഗൗട്ടില്‍ ഇരുന്ന് ഉറങ്ങിയ ചെന്നൈ യുവതാരം വന്‍ഷ് ബേദിയുടെ ചിത്രം വൈറൽ ആയി. സോഷ്യൽ മീഡിയ ഈ ചിത്രം ആഘോഷിച്ചു . ചെന്നൈയുടെ ചെയ്സ് മന്ദഗതിയിൽ ആയ സമയത്ത് ആയിരുന്നു ഉറക്കം.

1000128836

ഡിസിയുടെ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സ് 25 റൺസിന് പരാജയപ്പെട്ടിരുന്നു. ഡൽഹി പ്രീമിയർ ലീഗിലെ ആഭ്യന്തര പ്രകടനങ്ങൾക്ക് പേരുകേട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബേദി ഇന്ന് കളിച്ചിരുന്നില്ല.

സി എസ് കെയുടെ തുടർച്ചയായ മൂന്നാം തോൽവി ആയിരുന്നു ഇത്. വിജയ് ശങ്കറിന്റെ 69 റൺസ് പോരാട്ടവീര്യവും എം.എസ്. ധോണിയുടെ 30 റൺസുൻ അവരെ ജയത്തിലേക്ക് എത്തിച്ചില്ല.