ഐപിഎൽ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായി ധോണി ഇന്ന് മാറി. സുരേഷ് റെയ്‌നയെ മറികടന്നാണ് എംഎസ് ധോണി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് സിഎസ്‌കെ ക്യാപ്റ്റൻ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇന്ന് 16 പന്തിൽ നിന്ന് 30 റൺസ് നേടി ധോണി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.
ഐപിഎല്ലിൽ സിഎസ്‌കെയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയവർ:
🔹 4699 – എം എസ് ധോണി*
🔹 4687 – സുരേഷ് റെയ്‌ന
🔹 2721 – ഫാഫ് ഡു പ്ലെസിസ്
🔹 2433 – റുതുരാജ് ഗെയ്ക്‌വാദ്
🔹 1932 – അമ്പാട്ടി റായിഡു
ധോണിയുടെ മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും, സിഎസ്‌കെ ഇന്ന് ആർസിബിക്കെതിരെ തോൽവി ഏറ്റുവാങ്ങി.