കോവിഡ്-19 പൂർണ്ണമായും ഇല്ലാതാക്കിയതിന് ശേഷം ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയാൽ മതിയെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. താരങ്ങളുടെ ആരോഗ്യവും സുരക്ഷക്കും ആയിരിക്കണം ക്രിക്കറ്റ് സംഘടകർ പ്രാമുഖ്യം നൽകേണ്ടതെന്നും യുവരാജ് സിംഗ് പറഞ്ഞു. ആദ്യം ഞമ്മൾ നമ്മുടെ രാജ്യത്തെ കൊറോണ വൈറസിൽ നിന്ന് പ്രധിരോധിക്കണമെന്നും ബി.ബി.സി പോഡ്കാസ്റ്റിൽ യുവരാജ് സിംഗ് പറഞ്ഞു. കൊറോണ വൈറസ് പൂർണമായും മാറിയില്ലെങ്കിൽ കളിക്കാൻ ഇറങ്ങുന്ന താരങ്ങൾക്ക് ഗ്രൗണ്ടിൽ ഇറങ്ങാനും ഡ്രസിങ് റൂമിൽ പോവാനും പേടിയുണ്ടാവുമെന്നും യുവരാജ് സിംഗ് പറഞ്ഞു.
താരങ്ങൾ തങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ ഒരുപാട് സമർദ്ദങ്ങൾക്കിടയിലാണ് കളിക്കുന്നതെന്നും അതിനിടയിൽ കൊറോണ വൈറസിന്റെ പേടി കൂടി താരങ്ങൾക്ക് ഉണ്ടാവേണ്ടതില്ലെന്നും 2011 ലോകകപ്പിലെ ഹീറോ പറഞ്ഞു. മത്സരത്തിനിടെ ഗ്ലൗസ് ഇടുമ്പോഴും വിയർക്കുമ്പോഴും മത്സരത്തിനിടെ ആരെങ്കിലും പഴം നൽകുന്ന സമയത്തും നിങ്ങൾ കൊറോണ വൈറസിനെ കുറിച്ച് ആലോചിക്കുമെന്നും അത് കൊണ്ട് ഇത്തരം കാര്യങ്ങൾ മനസ്സിൽ വരുന്നത് മാറിയതിന് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചാൽ മതിയെന്നും യുവരാജ് സിംഗ് പറഞ്ഞു.